‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ പിണറായി വിജയനും ഭാര്യയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍

0

വിവാഹിതനാകുമ്ബോള്‍ കൂത്തുപറമ്ബ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി.കമലയുമായുള്ള സഖാവ് പിണറായി വിജയന്‍റെ വിവാഹം. അന്ന് സിപിഎഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലായിരുന്നു വിവാഹക്ഷണ പത്രിക. സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച്‌ നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ലളിതമായ കല്യാണക്കത്തിലെ വാചകങ്ങള്‍.ലളിതമായ ചടങ്ങില്‍ ആരംഭിച്ച ആ ജീവിത യാത്ര ഇന്ന് നാല്‍പ്പത്തി രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. മുഖ്യമന്ത്രി തന്നെ ഇട്ട പോസ്റ്റില്‍ ആയിരക്കണക്കിന് പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.