പുല്ലും പൂക്കളും മരങ്ങളും തണലുവിരിക്കുന്ന ഉദ്യാനത്തിന് 9,00,000 ചതുരശ്ര മീറ്റര്‍ ചുറ്റളവുണ്ട്.പാര്‍ക്കില്‍ നമസ്കാര മുറി, കഫറ്റീരിയ, വിശ്രമമുറികള്‍, റബര്‍ നടപ്പാത, കുട്ടികളുടെ കളിസ്ഥലം, മറ്റു സേവനങ്ങളും സൗകര്യങ്ങളും നല്‍കിയതായി പൊതുമരാമത്ത് വകുപ്പിലെ ബ്രാഞ്ചസ് വകുപ്പ് ഡയറക്ടര്‍ എന്‍ജി. മുഹമ്മദ് ബിന്‍ യാറൂഫ് പറഞ്ഞു. കളിക്കളത്തിന്‍െറ ആകൃതിയില്‍ മെനഞ്ഞെടുത്ത ഉദ്യാനം ഏറെ ആകര്‍ഷകമാണ്.കല്‍ബയിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിര്‍മിച്ച അല്‍ ഗൈല്‍ ഉദ്യാനവും തുറന്നു. 24,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തില്‍ 540 മീറ്റര്‍ റബര്‍ നടപ്പാത, സമുദ്ര-പ്രചോദിത വിനോദ കളിസ്ഥലങ്ങള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍, ജലധാര, അതിശയകരവും വിശാലവുമായ പുല്‍മേടുകള്‍ എന്നിവയുണ്ട്.