കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ ‘കോവിഡ് വാക്സിന് നിയര്‍മി’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അനായാസം സ്ലോട്ടുകള്‍ എടുക്കാനുള്ള സംവിധാനം ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാകും. വാക്സിന് ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും അറിയാനാകും. ചെയ്യേണ്ടത് ഇപ്രകാരമാണ്.
ഗൂഗിളില്‍ ‘കോവിഡ് വാക്സിന് നിയര്‍മി’ എന്ന് സെര്‍ച്ച് ചെയ്യുക
സ്ലോട്ട് ലഭ്യമാണോ എന്ന് പരിശോധിക്കുക
അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷനിലൂടെ ബുക്ക് ചെയ്യുക