കോവിഡ് വ്യാപന കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി ജില്ലയിലെ സ്കൂളുകള്‍
സര്‍ക്കാറിെന്റ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. അഞ്ച് സ്കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കന്‍ഡറി പ്ലാന്‍ ഫണ്ടില്‍ പണി പൂര്‍ത്തീകരിച്ച് നവീകരിച്ച നാല് ലാബ് കോംപ്ലക്സുകളുടെയും ഉദ്ഘാടനവും 500 കുട്ടികളില്‍ കൂടുതലുള്ള വിദ്യാലയങ്ങള്‍ക്കായി കെട്ടിടങ്ങളുടെ നിര്‍മാണ ഉദ്ഘാടനങ്ങളുമാണ് നടക്കുന്നത്.രാജാക്കാട് ജി.എച്ച്.എസ്.എസില്‍ കിഫ്ബിയുടെ മേല്‍നോട്ടത്തില്‍ മൂന്നുകോടി മുടക്കി മൂന്നുനിലയിലുള്ള അക്കാദമിക് ബ്ലോക്കാണുള്ളത്. 16 ക്ലാസ് മുറികള്‍, ഗ്രൗണ്ട് ഫ്ലോറിലും ഒന്നാംനിലയിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ടോയ്ലറ്റ് ബ്ലോക്കുകള്‍, ഗ്രൗണ്ട് ഫ്ലോറില്‍ ഓപണ്‍ സ്റ്റേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തട്ടക്കുഴ ജി.വി.എച്ച്.എസ്.എസില്‍ 10 ക്ലാസ് മുറികളോടുകൂടിയ രണ്ടുനില ബ്ലോക്കാണ്. ഓരോ ബ്ലോക്കിലും ഇരുവശത്തായി നാലുവീതം ടോയ്ലറ്റുകള് കോമ്ബൗണ്ട് വാളുകള്‍ കെട്ടി മുറ്റം ടെല്‍ ചെയ്തിട്ടുണ്ട്.കുമളി ജി.വി.എച്ച്.എസ്.എസില്‍ രണ്ട് നിലകളിലായി അഞ്ച് വി.എച്ച്.എസ്.ഇ ക്ലാസ് മുറികള്‍ കൂടാതെ ഓഫിസ്, സ്റ്റാഫ് റൂം ഒന്നുവീതം ഫസ്റ്റ് ഫ്ലോറില്‍ ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. തൊടുപുഴ ജി.വി.എച്ച്.എസ്.എസില്‍ രണ്ട് സ്മാര്‍ട്ട് റൂമുകള്‍, സ്റ്റാഫ് റൂം, ഓഫിസ് റൂം, താഴെ നിലയില്‍ മൂന്ന് ഹൈടെക് ക്ലാസ് മുറികള്‍ എന്നിവ ഉണ്ടാകും.വാഗമണ്‍ ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഒരുകോടിയുടെ ഹൈടെക് ലാബ് ലൈബ്രറി ബ്ലോക്കുകള്‍ നവീകരിച്ച ലാബുകള്‍ എന്നിവയാണുള്ളത്.