ഗുണഭോക്താവിെന്റ ആരോഗ്യസ്ഥിതി സൂചിപ്പിക്കുന്ന ബാര്‍കോഡിനു ചുറ്റും ചലിക്കുന്ന ഫ്രെയിം ഉള്‍പ്പെടുത്തിയാണ് സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി (സദ്യ) പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗുണഭോക്താവിെന്റ ആരോഗ്യസ്ഥിതിയുടെ നിശ്ചലചിത്രം ഉപയോഗിക്കുന്നത് തടയുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുന്ന സമയത്ത് ആരോഗ്യ സ്ഥിതി സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എടുത്ത മികച്ച നടപടിയാണിതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചലിക്കുന്ന ഫ്രെയിം ബാര്‍കോഡിനു ചുറ്റും ഉള്‍പ്പെടുത്തിയതോടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും അപ്ഡേറ്റ് ചെയ്ത ചിത്രം അധികാരികള്‍ക്ക് മനസ്സിലാക്കാനാകും. ആപ്ലിക്കേഷന്‍ തുറക്കാതെ നേരത്തേ എടുത്ത സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നതാണ് പുതിയ നടപടി.