നവംബറില്‍ ആരംഭിക്കുന്ന ദുബൈ റേസിങ്​ സീസണ്‍ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലേറെയാക്കി ഉയര്‍ത്തി

0

ലോകത്തി​െന്‍റ വിവിധ ഭാഗങ്ങളില്‍നിന്ന്​ മത്സരാര്‍ഥികളെത്തുന്ന, ശ്രദ്ധേയമായ കുതിരയോട്ട മത്സരത്തി​െന്‍റ സമ്മാനത്തുകയാണ്​ വര്‍ധിപ്പിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമി​െന്‍റ നിര്‍ദേശപ്രകാരമാണ്​ 2021-22 വര്‍ഷത്തെ സീസണിലേക്ക്​ വന്‍ തുക പ്രഖ്യാപിച്ചത്​. ആഭ്യന്തര റേസിങ്​ സീസണ്‍ 2.3 മില്യണ്‍ ഡോളറും 2022 ദുബൈ ലോകകപ്പ് കാര്‍ണിവല്‍ 7.5 മില്യണ്‍ ഡോളറിലധിവും വിലമതിക്കുന്നതാണ്​. അടുത്ത വര്‍ഷം മാര്‍ച്ച്‌ 26ന് നടക്കുന്ന ദുബൈ ലോകകപ്പില്‍ വിഭാഗങ്ങള്‍ക്കും കുറഞ്ഞത്​ ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുക ലഭിക്കും.ആഗോളതലത്തില്‍തന്നെ കുതിരയോട്ട മത്സരങ്ങളെ പിന്തുണക്കാനും കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍​ ആഭ്യന്തര, അന്തര്‍ദേശീയ റേസിങ്ങിനെ സഹായിക്കാനുമാണ്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദി​െന്‍റ നിര്‍ദേശപ്രകാരം സമ്മാനത്തുക വര്‍ധിപ്പിച്ചതെന്ന്​ ദുബൈ റേസിങ്​ ക്ലബ്​ ബോര്‍ഡ്​ ചെയര്‍മാന്‍ ശൈഖ്​ റാശിദ്​ ബിന്‍ ദല്‍മൂഖ്​ ബിന്‍ ജുമാ ആല മക്​തൂം പറഞ്ഞു. 2021-22 വര്‍ഷത്തെ സീസണ്‍ നവംബര്‍ നാലിനാണ്​ ആരംഭിക്കുക.

You might also like
Leave A Reply

Your email address will not be published.