നിപ സമ്ബര്‍ക്ക പട്ടികയില്‍ കൂടുതല്‍പേരെ ചേര്‍ത്തു

0

188 ആയിരുന്ന സമ്ബര്‍ക്ക പട്ടിക ഇപ്പോള്‍ 251 പേരായി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 32 പേരെയാണ്. സമ്ബര്‍ക്ക പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്ന് നേരത്തേ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമ്ബര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ആറുപേരിലാണ് പുതുതായി ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്. മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികില്‍സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവുമുണ്ട്. നേരത്തെയുള്ള 188 പേരുടെ സമ്ബര്‍ക്ക പട്ടികയില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കിയിരുന്നു. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളജില്‍തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. എന്‍ഐവി പൂനയുമായി സഹകരിച്ച്‌ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഇവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും.

You might also like
Leave A Reply

Your email address will not be published.