നിരവധി പ്ലസുകളുമായി പുതിയ Tata Ace Gold Diesel+ വരുന്നു!

0

ഇപ്പോഴും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു! 2005-ല്‍ പുറത്തിറക്കിയ Tata Ace 2018-ല്‍ Tata Ace Gold എന്ന പതിപ്പില്‍ Ace Gold Diesel, Ace Gold Petrol, Ace Gold CNG, Ace Gold Petrol Cx എന്നിങ്ങനെ 4 വേരിയന്റുകളിലായി അവതരിപ്പിച്ചിരുന്നു. അടുത്തിടെ Tata Ace Gold-ന്റെ ശ്രേണിയിലേയ്ക്ക് പുതുതായൊരു ഡീസല്‍ പതിപ്പും കഴിഞ്ഞയിടയ്ക്ക് ചേര്‍ത്തിരുന്നു.മികച്ച പ്രവര്‍ത്തനസമയം, ഉയര്‍ന്ന മൈലേജ് തുടര്‍ന്ന് ഉയര്‍ന്ന വരുമാനം എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി നിലവിലുള്ള Ace Gold Diesel ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വീണ്ടും രൂപകല്‍പ്പന ചെയ്തതാണ്. Ace Gold Diesel+ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ വാഹനത്തിന് നിലവിലുള്ള Ace Gold Diesel-നേക്കാള്‍ നിരവധി പ്ലസ് പോയിന്റുകള്‍ ഉണ്ട്.5.68 ലക്ഷം (എക്സ്-ഷോറൂം വില) രൂപയ്ക്ക് Tata Ace Gold Diesel+ -ല്‍ 14.7കിലോവാട്ട് ഉയര്‍ന്ന പവര്‍, 45എന്‍എം പിക്കപ്പ്, 27.5% ഗ്രേഡബിലിറ്റി എന്നിവ നല്‍കുന്നതിലൂടെ ലോഡ് വഹിക്കുന്നതില്‍ മെച്ചപ്പെട്ട ശേഷിയും വലിയ കയറ്റങ്ങളില്‍ മികച്ച ചലനശേഷിയും ലഭിക്കുന്നു. 750 കിലോ പേലോഡുള്ളതും നല്ല ലോഡ് വഹിക്കാനാകുമെന്ന് തെളിയിച്ചിട്ടുള്ളതുമായ, ലളിതമായ 2 സിലിണ്ടറുകള്‍ ഉള്ള എഞ്ചിനില്‍ കരുത്തുറ്റ ലീഫ് സ്പ്രിംഗ് സസ്പെന്‍ഷനുമുണ്ട്.ഏറ്റവും മികച്ച ബിഎസ്6 സാങ്കേതികവിദ്യ ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്ത Tata Ace Gold Diesel+ അതിശയകരമായ പ്രകടനവും ലാഭവും എളുപ്പത്തില്‍ നല്‍കുന്നു. ഇനി അതിന്റെ പ്ലസ് പോയിന്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം, Tata Ace Gold Diesel+ ഉപഭോക്താക്കള്‍ക്ക് താഴെ സൂചിപ്പിക്കുന്ന സവിശേഷതകള്‍ നല്‍കുന്നു-

പ്രവര്‍ത്തനസമയം +

Ace Gold Diesel +ലു ള്ള ലളിതവും എന്നാല്‍ ഏറ്റവും മികച്ചതുമായ സാങ്കേതികവിദ്യ നിങ്ങളുടെ വാഹനത്തിന് റോഡുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തനസമയം നല്‍കുന്നു. Tata Ace Gold Diesel +-ല്‍ യാത്രകളും വരുമാനവും ഇത് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.

മൈലേജ് +

വളരെ ലളിതമായ ഈ സാങ്കേതികവിദ്യയിലൂടെ വാഹനത്തിന് ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നു. വാഹന ഓട്ടത്തിന് ഏറ്റവും കുറഞ്ഞ ചെലവ് ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 22-23 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു.

വരുമാനം +

വിട്ടുവീഴ്ചകള്‍ ചെയ്യാത്ത Ace Gold Diesel +ന്റെ മികച്ച പ്രവര്‍ത്തനം കൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ട്രിപ്പുകള്‍ നടത്താന്‍ സാധിക്കും. തിലൂടെ Ace Gold Diesel + ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൈലേജിനൊപ്പം, വരുമാനവും ഉറപ്പാക്കുന്നു.

താഴെ സൂചിപ്പിച്ചിരിക്കുന്നത് പോലെ വാല്യു ആഡഡ് സേവനങ്ങളുമായാണ് Ace Gold Diesel + വരുന്നത്:

  • 3 വര്‍ഷം/75000 കിലോമീറ്റര്‍ ഫ്രീഡം പ്ലാറ്റിനം എഎംസി

ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍ ഫ്രീഡം പ്ലാറ്റിനം വാര്‍ഷിക പരിപാലന കരാറിന് കീഴില്‍ നിങ്ങള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 75000 കിലോമീറ്റര്‍ എഎംസി, സൗജന്യമായി എഞ്ചിന്‍ ഓയില്‍ പരിശോധന, എഎംസി കാലയളവ് വരെ ഓരോ 5,000 കിലോമീറ്ററിലും ടോപ്പ്-അപ്പ് എന്നിവ ലഭിക്കുന്നു. വേറെ എന്തൊക്കെയാണ്? 5000 കിലോമീറ്റര്‍ വരെ ബ്രേക്ക് പ്രവര്‍ത്തനം, മുന്നിലും പിന്നിലുമുള്ള ബ്രേക്ക് പാഡ് വെയര്‍, ബ്രേക്ക് പെഡല്‍ യാത്ര എന്നിവയെല്ലാം നിങ്ങള്‍ക്ക് പ്രതിമാസം വെറും 40 രൂപയ്ക്ക് ലഭ്യമാകുന്നു.

  • പ്രവര്‍ത്തനസമയ ഗ്യാരണ്ടി

ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ എസ്‌സിവി വിഭാഗത്തില്‍ ഇതാദ്യമായി Tata Motors ഈ വേരിയന്റിലൂടെ ഗ്യാരണ്ടിയുള്ള പ്രവര്‍ത്തനസമയം നല്‍കുന്നു. ഇത് 15,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 6 മാസത്തേയ്ക്ക് (ഏതാണോ കുറവ്) ട്രക്കിന് യാതൊരുവിധ തകരാറും ഉണ്ടാവില്ലെന്ന് ഉറപ്പ് തരുന്നു. ഈ വാഗ്ദാനം നിറവേറ്റാന്‍ ട്രക്കിന് സാധിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഓരോ ബ്രേക്ക്ഡൗണിനും 1,000 രൂപ നഷ്ടപരിഹാരം നല്‍കുന്നു.

  • സേവന ഗ്യാരണ്ടി

ഏത് തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും വര്‍ക്ക്‌ഷോപ്പില്‍ നിന്ന് 24 മണിക്കൂറിനകം നിങ്ങള്‍ക്ക് വാഹനം തിരികെ ലഭിക്കും, മാത്രമല്ല ട്രക്ക് 24 മണിക്കൂറില്‍ കൂടുതല്‍ തകരാര്‍ പരിഹരിക്കാതെ വര്‍ക്ക്‌ഷോപ്പില്‍ തന്നെ കിടക്കുകയാണെങ്കില്‍ പ്രതിദിനം 1000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് തരുന്നു! ഇത് നിങ്ങളുടെ ഗതാഗത ബിസിനസിനെ കൂടുതല്‍ സമ്ബന്നമാക്കുന്നു!

ദശലക്ഷക്കണക്കിന് ഇന്ത്യന്‍ സംരംഭകരുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവും വരുമാന ശേഷിയും നല്‍കിക്കൊണ്ട് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതില്‍ സഹായിക്കുന്നതിനും Tata Ace Gold Diesel+ സജ്ജമാണ്.

Tata Motors-ന്റെ മറ്റ് വാണിജ്യ വാഹനങ്ങളെപ്പോലെ തന്നെ വളരെ വേഗത്തില്‍ അറ്റകുറ്റപ്പണികള്‍, കാര്യക്ഷമമായ സേവനങ്ങള്‍, സങ്കീര്‍ണ്ണതയില്ലാത്ത ഇന്‍ഷുറന്‍സ്, ഡ്രൈവറിന്റെ സുരക്ഷിതത്ത്വം എന്നിവ നല്‍കുന്ന Tata Motors-ന്റെ വാല്യൂ ആഡഡ് സേവനങ്ങളായ Tata Alert, Tata Zippy, Tata Kavach, Tata Samarth എന്നിവ സമ്ബൂര്‍ണ സേവ 2.0 സംരംഭത്തിലൂടെ ഈ വാഹനും സുരക്ഷിതമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ മുന്‍നിര ചെറുകിട വാണിജ്യ വാഹനമായ Tata Ace Gold Diesel+ നല്‍കുന്ന ഉറപ്പിനും വിശ്വാസ്യതയ്ക്കും ഒപ്പം നിങ്ങളുടെ ബിസിനസിന് അര്‍ഹമായ ‘പ്ലസ്’-കളും നല്‍കുന്നു. എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും നിങ്ങളുടെ ബ്രാന്‍ഡ് ന്യൂ Ace ബുക്ക് ചെയ്യാവുന്നതാണ്. Tata Motors-ന്റെ സിവി സെയില്‍സ് പ്ലാറ്റ്‌ഫോം സന്ദര്‍ശിക്കുക.

You might also like

Leave A Reply

Your email address will not be published.