കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത് . സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്നോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ പരീക്ഷ. ഈ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായതിനാല്‍ സ്കൂളുകളില്‍ വലിയ തിരക്കുണ്ടായില്ല.മൈക്രോ പ്ലാന്‍ തയ്യാറാക്കി കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ തുടങ്ങിയത്. സ്കൂളിലെ പ്രധാന കവാടത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. സാനിറ്റൈസര്‍ നല്‍കി തെര്‍മ്മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷാര്‍ത്ഥികളെ കടത്തിവിട്ടത്.