ഇന്നോ തിങ്കളാഴ്ചയോ സമയക്രമം പരസ്യപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.അടുത്തയാഴ്ചയോടെ പരീക്ഷ തുടങ്ങുന്ന രീതിയിലായിരിക്കും സമയക്രമം നിശ്ചയിക്കുക. കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി ഇടവേള നല്‍കിയായിരിക്കും സമയക്രമം നിശ്ചയിക്കുക. പരീക്ഷകള്‍ക്ക് മുന്‍പ് എല്ലാ സ്കൂളിലും അണുനശീകരണം നടത്തുമെന്നും കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാകും പരീക്ഷ നടത്തുകയെന്നും കുട്ടികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ കൂടിയാലോചനകളും ചര്‍ച്ചകളും സര്‍ക്കാര്‍ തുടരും. വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാമെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി ജനുവരിയോടെ ക്ലാസുകള്‍ തുടങ്ങാമെന്ന ആലോചനയും സര്‍ക്കാരിന് മുന്നിലുണ്ട്. ഒക്ടോബറില്‍ കോളജുകള്‍ തുറന്ന ശേഷമുള്ള സാഹചര്യം കൂടി നിരീക്ഷിച്ചാകും സ്കൂള്‍ തുറക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.