എട്ട് ബാച്ചുകളുടെ ബിരുദദാന ചടങ്ങിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എത്തി. വിദ്യാര്‍ഥികളെ ശാക്തീകരിക്കാനും ഭാവി വെല്ലുവിളികള്‍ക്കെതിരായ നൂതന പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ അവരെ പങ്കാളികളാക്കാനും തങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യങ്ങളുടെ വികസനം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. യഥാര്‍ഥ അറിവിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് അത് സംഭവിക്കുന്നത്. അസാധാരണമായ കഴിവുകളുള്ള ലോകോത്തര ദേശീയ അക്കാദമിക സ്ഥാപനങ്ങള്‍ തങ്ങളുടെ പക്കലുണ്ട്. അറിവും കഴിവുകളും പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാന്‍ കഴിയുന്നവര്‍ക്കെ ഭാവിയില്‍ വിജയിക്കാന്‍ കഴിയൂ. പുരോഗതി, വികസനം, സമൃദ്ധി എന്നിവയില്‍ രാജ്യത്തിെന്റ ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ശാസ്ത്രവും അറിവുമാണെന്നും അദ്ദേഹം പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും പങ്കെടുത്തു.