മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അധ്യാപകര്‍ക്ക് ആദരവ് നല്‍കി
മംഗലപുരം പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് മംഗലപുരം ഷാഫിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ അധ്യാപകദിനാചരണം ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ലൈല ടീച്ചര്‍ ഉത്ഘാടനം ചെയ്തു. പ്രധാനാധ്യാപികയായ ലൈലയും, മഞ്ജു, ഷജീറ, സുമയ്യ എന്നീ അധ്യാപികമാരും ആദരവ് ഏറ്റുവാങ്ങി. ജിറോഷ്, സുരേഷ്, സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം സ്വാഗതവും, വൈസ് പ്രസിഡന്‍റ് യാസ്മിന്‍ കൃതജ്ഞതയും പറഞ്ഞു. സ്കൂളിന്‍റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കുന്നതിനും, സുരക്ഷിതമായ കെട്ടിടത്തിന്‍റെ അഭാവവും പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും പി.ടി.എ. പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.