മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് മത്സരം കോവിഡ് കാരണത്താല്‍ ഉപേഷിച്ചതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ യു എ യിലേക്ക്

0

രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള മുംബൈ ഇന്‍ഡ്യന്‍സിന്‍റെ ഇന്‍ഡ്യന്‍ താരങ്ങള്‍ ശനിയാഴ്ച പുറപ്പെടുമെന്നാണ് റിപോര്‍ട്. മറ്റു താരങ്ങള്‍ പിന്നാലെ യു എ യില്‍ എത്തും. ഐപിഎലില്‍ പങ്കെടുക്കാനായി പോകുന്ന താരങ്ങള്‍ക്ക് ബിസിസിഐ വിമാനങ്ങള്‍ ഏര്‍പാടാക്കിതരില്ലയെന്ന് വ്യക്തമാക്കിയിരുന്നു. മുംബൈക്ക് പുറമെ ചെന്നൈ സൂപെര്‍ കിങ്‌സ് യാത്ര ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇന്‍ഡ്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിക്കും സപോര്‍ട് സ്റ്റാഫിലെ നാല് പേര്‍ക്കും കോവിഡ് ബാധിച്ച്‌ നിലവില്‍ ക്വാറന്‍റീനിലാണ്. ടീം ഫിസിയോയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്തോടെ ഇന്‍ഗ്ലന്‍ഡുമായുള്ള പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ നിന്ന് ഇന്‍ഡ്യ പിന്മാറുകയായിരുന്നു.യു എ യില്‍ സെപ്റ്റംബര്‍ 19ന് മുംബൈ ഇന്‍ഡ്യന്‍സ് – ചെന്നൈ സൂപെ ര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് ഐപിഎല്‍ 14-ാം സീസണിന്‍റെ രണ്ടാംപദത്തിന് തുടക്കം കുറിക്കുന്നത്.എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡെല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതും 10 പോയിന്ററുകളോടെ ചെന്നൈ സൂപെര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നി ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.മുംബൈ എട്ട് പോയിന്റുകളോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകള്‍ അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്.

You might also like

Leave A Reply

Your email address will not be published.