ഡയറക്ടര്‍ ഡോ.മുഹമ്മദ് മുബാറക് ബിന്‍ അഹ്മദ് വ്യക്തമാക്കി. സ്കൂള്‍ പ്രവര്‍ത്തനത്തിന് വിവിധ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നത്. ഇവ പാലിക്കുന്നതില്‍ സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിജയിച്ചതായാണ് വിലയിരുത്തല്‍. സ്കൂളിലെത്തി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക ടീമിന് രൂപം നല്‍കിയിരുന്നു. സ്കൂളുകളില്‍ നേരിട്ടെത്തി പഠനം നടത്തുന്നതിന് താല്പര്യം പ്രകടിപ്പിച്ച രക്ഷിതാക്കള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിച്ചതും ശ്രദ്ധേയമാണ്.ചില സ്കൂളുകളിലെ നെറ്റ്വര്ക് തകരാര്‍ മൂലം ഓണ്‍ലൈനില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അല്പം പ്രയാസമുണ്ടായെങ്കിലും അവ പരിഹരിക്കുന്നതിന് ടെക്നിക്കല്‍ ടീമിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം റിപ്പോര്‍ട്ട് ചെയ്ത പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.