രാജ്യം കോവിഡ് പോരാട്ടത്തിെന്‍റ അന്തിമ ജയത്തിനരികെ

0

രാജ്യത്തെ മൂന്നുകോടി 90 ലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിത വലയിലെത്തിക്കാന്‍ സൗദിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയനേട്ടം. പതിനായിരക്കണക്കിനു രോഗികളില്‍ നിന്ന് കേവലം നൂറു രോഗികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ആഘോഷിക്കുേമ്ബാഴും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. രാജ്യത്തുടനീളമുള്ള 587 വാക്സിന്‍ കേന്ദ്രങ്ങളിലൂടെ നടത്തിയ അക്ഷീണ യത്​നമാണ് ഈ നേട്ടത്തിന് പിന്നില്‍. ഒരുമാസം കൂടി പിന്നിടുന്നതോടെ രാജ്യത്തെ മുതിര്‍ന്നവര്‍ മുഴുവന്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കും എന്നാണ് കണക്കുകൂട്ടല്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ ആവശ്യമുണ്ടോ എന്ന പഠനം പുരോഗമിക്കുന്നതേയുള്ളൂ.ഓക്സ്ഫോഡ്-അസ്ട്രാസെനക്ക, ഫൈസര്‍-ബയോഎന്‍ടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോവാക്, സിനോഫാം എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്തു വരുന്ന വാക്സിനുകള്‍. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരുണ്ടെങ്കില്‍ വ്യാജ പ്രചാരണങ്ങളില്‍ മയങ്ങാതെ എത്രയും പെട്ടെന്ന് ഒരു ഡോസ് എങ്കിലും സ്വീകരിച്ച്‌ രാജ്യത്തിെന്‍റ പ്രതിരോധ ദൗത്യത്തില്‍ പങ്കുചേരാന്‍ ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാ​െണന്നും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത്​ കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെ തുടരുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത റിയാദ് മേഖലയില്‍ പോലും 34 രോഗികളാണുള്ളത്.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിയമ കാര്‍ക്കശ്യവുമാണ് ഒരു മഹാമാരിയെ പിടിച്ചുകെട്ടാന്‍ രാജ്യത്തെ സജ്ജമാക്കിയത്. ഈ മാസം 23 ന് എത്തുന്ന രാജ്യത്തിെന്‍റ ദേശീയ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. കോവിഡിന് മുന്നില്‍ പകച്ചു നില്‍ക്കുന്നതിന് പകരം ഇക്കാലയളവില്‍ പുതിയ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു എന്ന പ്രത്യേകതയും സൗദി അറേബ്യക്ക് സ്വന്തമാണ്. കോവിഡ് പ്രതിരോധ സംവിധാനങ്ങളിലും, ഈ സമയത്തെ ഭക്ഷ്യസുരക്ഷയിലും ലോക രാജ്യങ്ങളില്‍ ഒന്നാമതെത്തിയത് സൗദി അറേബ്യയാണ്.പുറത്തിറങ്ങാന്‍ പറ്റാത്ത കാലത്ത് പഠനം തുടരാന്‍ സൗദി രൂപപ്പെടുത്തിയ ഓണ്‍ലൈണ്‍ ആപ്പുകള്‍ ലോകത്തിലെ ടെക്നോളജി ഭീമന്മാരേയും കടത്തിവെട്ടി അംഗീകാരം നേടി. പുതിയ സംരഭകരെ ആകര്‍ഷിക്കുന്നതിലും സൗദി ഒന്നാമതു തന്നെ. രോഗികളുടെ എണ്ണം കേവലം 102 ലേക്ക് എത്തുേമ്ബാഴും ജാഗ്രത കൈവിടാതെയും അമിതാഹ്ലാദം പ്രകടിപ്പിക്കാതെയും ശ്രദ്ധയോടെ ത​െന്നയാണ്​ രാജ്യം മുന്നോട്ടു പോകുന്നത്. ആത്മാര്‍ഥതയും സമര്‍പ്പണ ബോധവുമുള്ള സൗദി യുവ തലമുറയുടെ സേവനമാണ് വാക്സിന്‍ പ്രചാരണത്തെ ഇത്രത്തോളം വിജയത്തിലെത്തിച്ചതെന്ന് സംശയമില്ലാതെ പറയാം.

You might also like
Leave A Reply

Your email address will not be published.