പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധാനംചെയ്ത രണ്ടുപേരും ഇമാറാത്തിെന്റ സംസ്കാരിക അടയാളങ്ങളായ വസ്ത്ര ധാരണത്തോടെയാണ് വേദിയിലെത്തിയത്. വയോധികന് എക്സ്പോയുടെ ലോഗോക്ക് സമാനമായ പുരാതന സ്വര്‍ണവള പെണ്‍കുട്ടിക്ക് സമ്മാനിക്കുകയും അത് അവള് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് അല്‍ വസ്ല് പ്ലാസയില്‍ വര്‍ണവിസ്മയങ്ങള്‍ ദൃശ്യമായത്. പിന്നീട് ഉദ്ഘാടനചടങ്ങിലെ ഓരോ ഘട്ടത്തിലും പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുരാതനമായ സംസ്കാരത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പ്രതീക്ഷാനിര്‍ഭരമായ നാളെയിലേക്ക് സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതുതലമുറയെയാണ് പെണ്‍കുട്ടി പ്രതിനിധാനംചെയ്തത്.