അസീറിനെ അന്താരാഷ്​ട്ര ടൂറിസം കേന്ദ്രമാക്കുന്നു

0

വിവിധ നിക്ഷേപങ്ങളിലൂടെ 5,000 കോടി റിയാല്‍ മേഖലയിലെ സുപ്രധാന പദ്ധതികളില്‍ ചെലവഴിക്കാനും അസീറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുമാണ്​ പദ്ധതി. അസീറിനെ അതി​െന്‍റ തനത്​ പ്രകൃതി ഭംഗിയോടെ നിലനിര്‍ത്താനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മികവുറ്റതാക്കാനും പദ്ധതി സഹായിക്കും. ആഗോള ടൂറിസ്​റ്റ്​ കേന്ദ്രമായി അസീര്‍ പ്രവിശ്യയെ ഇതിലൂടെ മാറ്റും. പ്രവിശ്യയില്‍ സാമൂഹികവും സാമ്ബത്തികവുമായ വികാസത്തിന്​ ഇതു​ ഗുണം ചെയ്യും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കപ്പെടും.2030 ആകുമ്ബോഴേക്കും അസീര്‍ മേഖലയെ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ഒരു കോടിയിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതാണ്​ പദ്ധതിയെന്നും​ കിരീടാവകാശി പറഞ്ഞു.​ നിക്ഷേപ പദ്ധതികളിലൂടെ മേഖലയിലെ വലിയ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഇതു നടപ്പാക്കുക. രാജ്യത്തിനകത്തും പുറത്തുംനിന്ന്​ നിക്ഷേപം ആകര്‍ഷിക്കാനുള്ള വ്യവസായ പദ്ധതിയുടെ ഭാഗമാണിത്​​​. അസീറിലെ സാമ്ബത്തിക വികസനത്തി​െന്‍റ പ്രധാന ചാലകങ്ങളിലൊന്നായ ടൂറിസത്തി​െന്‍റയും സംസ്​കാരത്തി​െന്‍റയും പങ്ക്​ വര്‍ധിപ്പിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്​ടിക്കും. ഗതാഗതം, ആരോഗ്യം, ആശയവിനിമയരംഗം തുടങ്ങി മേഖലയിലെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ വികസന പദ്ധതിയിലൂടെ സാധിക്കുമെന്നും കിരീടാവകാശി പറഞ്ഞു. അസീറിലേക്കുള്ള റോഡുകള്‍, അബഹയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഇതര ഭാഗങ്ങളിലെ തെരുവുകള്‍ എന്നിവ മനോഹരമാക്കും. പുറം ലോകത്തിന് അധികമറിയാത്ത ഉള്‍നാടന്‍ മേഖലയിലേക്കും മലയോരങ്ങളിലേക്കും സാഹസിക വിനോദ പരിപാടികളും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

You might also like

Leave A Reply

Your email address will not be published.