എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഓര്‍മയില്‍ വികാരഭരിതനായി രജനികാന്ത്

0

രജനി ചിത്രമായ അണ്ണാത്തെയിലാണ് എസ് പി ബാലസുബ്രഹ്‍മണ്യം അവസാനമായി പാടിയത്. ഈ ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വളരെ പെട്ടെന്നു തന്നെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. എന്നാല്‍ ഗാനം പുറത്തിറങ്ങിയപ്പോള്‍ വളരെ വൈകാരികമായിട്ടായിരുന്നു രജനികാന്ത് പ്രതികരിച്ചത്.രജനികാന്ത് നായകനാകുന്ന മിക്ക ചിത്രങ്ങളിലും ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു പാടിയിരുന്നത്. എ ആര്‍ മുരുഗദോസിന്റെ ചിത്രമായ ‘ദര്‍ബാറി’ലും രജനികാന്തിന് വേണ്ടി ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യം ആലപിച്ചിരുന്നു.

രജനിയുടെ വാക്കുകള്‍:

’45 വര്‍ഷമായി എന്റെ ശബ്‍ദമായിരുന്നു എസ്‍പിബി. അണ്ണാത്തെ എന്ന തന്റെ ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയില്‍ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാന്‍ സ്വപ്‍നത്തില്‍ പോലും കരുതിയിരുന്നില്ല. എസ്‍പിബി അദ്ദേഹത്തിന്റെ മധുര ശബ്‍ദത്തിലൂടെ എന്നന്നേയ്ക്കും ജീവിക്കും’.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

You might also like
Leave A Reply

Your email address will not be published.