കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങള്ക്കുള്ളതാണിത്.മെഗാ ഇവന്റിലേക്കുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെയും സന്ദര്‍ശകരെയും മികച്ച രീതിയില്‍ സ്വാഗതം ചെയ്യാനുള്ള വകുപ്പിെന്റ സന്നദ്ധതയുടെ ഭാഗമാണ് ഈസംരംഭം.കഴിഞ്ഞ ദിവസം വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലാണ് ഇത്തരം പവലിയനുകള്‍ ഒരുക്കി സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്. എക്സ്പോയുടെ ഭാഗ്യചിഹ്നങ്ങളായ ലത്തീഫയും റാഷിദും ചേര്‍ന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്.