ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 1674 പ്ലസ് വണ്‍ സീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു
ഏകജാലകം വഴി പ്രവേശനം നല്കുന്ന 9625 സീറ്റിലേക്ക് 14,515 അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇതില്‍ 7951 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു.
ജനറല്‍ വിഭാഗത്തില്‍ 5053 സീറ്റിലേക്ക് മുഴുവന്‍ അലോട്ട്മെന്റും നടന്നിട്ടുണ്ട്. ഈഴവ വിഭാഗത്തില്‍ 332 സീറ്റില്‍ 326 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. ഒഴിവുകള്‍ ആറ്. മുസ്ലിം വിഭാഗത്തില്‍ 318 ഒഴിവിലേക്ക് 284 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 34 ഒഴിവുണ്ട്. എല്‍.സി വിഭാഗത്തില്‍ 152 സീറ്റില്‍ 31 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു 121 ഒഴിവ് ഈ വിഭാഗത്തിലുണ്ട്.
ക്രിസ്ത്യന്‍ ഒ.ബി.സി വിഭാഗത്തില്‍ 69 ഒഴിവില്‍ 65 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. നാല് ഒഴിവുണ്ട്. ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍ 152 ഒഴിവില്‍ 136 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 16 ഒഴിവ്. എസ്.സി വിഭാഗത്തില്‍ 1548 ഒഴിവുള്ളതില്‍ 1471 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു -77 ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 1032 ഒഴിവില്‍ 96 പേര്‍ക്ക് പ്രവേശനം ലഭിച്ചു -936 ഒഴിവുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ 219 സീറ്റിലേക്ക് 60 പേര്‍ക്ക് അലോട്ട്മെന്റ് കിട്ടി -159 ഒഴിവുണ്ട്. അന്ധരുടെ വിഭാഗത്തില്‍ 31 ഒഴിവില്‍ മൂന്നുപേര്‍ക്ക് പ്രവേശനം ലഭിച്ചു -28 ഒഴിവുണ്ട്. ധീവരവിഭാഗത്തില് 83 സീറ്റില്‍ മൂന്നുപേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു -ഒഴിവ് 80. വിശ്വകര്‍മ വിഭാഗത്തില്‍ 83 ഒഴിവില്‍ 82 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു- ഒഴിവ് ഒന്ന്.
കുശവ വിഭാഗത്തില്‍ 69 ഒഴിവില്‍ ആര്‍ക്കും അലോട്ട്മെന്റ് ലഭിച്ചില്ല – 69 ഒഴിവുണ്ട്. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗത്തില്‍ 415 ഒഴിവില്‍ 332 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു – 83 ഒഴിവുണ്ട്.
അപേക്ഷിച്ച എല്ലാവര്ക്കും പ്രവേശനം
പത്തനംതിട്ട: പ്ലസ് വണ്‍ രണ്ടാം ഘട്ട ആലോട്ട്മെന്റിന് ശേഷം 252 സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്നത്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. എസ്.എസ്.എല്‍.സി ക്ക് 10341 പേരാണ് ഇത്തവണ വിജയിച്ചത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 2612 പേര്‍ക്കാണ്. 14,781 സീറ്റുകളാണ് ജില്ലയില്‍ പ്ലസ് വണ്ണിനുള്ളത്. ഇതില്‍ 173 ബാച്ചുകളിലായി 8,556 സീറ്റുകളാണ് സയന്‍സിനുള്ളത്. 77 ബാച്ചുകളിലായി 3836 സീറ്റുകള്‍ കോമേഴ്സിനും 48 ബാച്ചുകളിലായി 2389 സീറ്റുകള്‍ ഹ്യൂമാനിറ്റീസിനുമുണ്ട്. ജില്ലയിലെ എപ്ലസുകാര്‍ ഭൂരിഭാഗവും സയന്‍സിനാണ് അപേക്ഷിച്ചിട്ടുള്ളത്. മിക്കവര്‍ക്കും സയന്‍സ് ഗ്രൂപ് ലഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ സ്കൂളുകളിലാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം. ഇഷ്ട വിഷയമായ സയന്‍സ് എല്ലാവര്ക്കും ലഭിക്കണമെന്നില്ല. കഴിഞ്ഞ വര്‍ഷം അഡ്മിഷന് പൂര്‍ത്തിയായപ്പോള്‍ 3000 േത്താളം സീറ്റുകള്‍ അധികമുണ്ടായിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളില്‍ പഠിച്ചവരും സമീപ ജില്ലകളില്‍ ഉള്ളവരും ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട് . ഉള്‍പ്രദേശങ്ങളിലെ സ്കൂളുകളിലാണ് കൂടുതല്‍ ഒഴിവുകളും ഉള്ളത്.
രണ്ടാംഘട്ട അലോട്ട്െമന്റ് വന്നുകഴിഞ്ഞും സീറ്റുകള്‍ മിച്ചമുള്ളതായാണ് അറിയുന്നത്. എന്നാല്‍, സയന്‍സ് ബാച്ചില്‍ പലര്‍ക്കും പ്രവേശനം ലഭിച്ചിെല്ലന്ന പരാതികളുമുണ്ട്. മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ്ലഭിച്ച ചിലര്‍ക്കും സയന്‍സ് വിഷയം കിട്ടിയിട്ടിെല്ലന്ന് പരാതികളുയരുന്നു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 21 വരെ നടക്കും. അലോട്ട്െമന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്െമന്റില് പരിഗണിക്കില്ല.