അറുപത് വർഷത്തെ പത്രപ്രവർത്തനം പൂർത്തിയാക്കിയ തലസ്ഥാനത്തെ തലമുതിർന്ന പത്ര പ്രവർത്തകനായ കലാപ്രേമി ബഷീർ ബാബുവിനെ ജന്മനാട് ആദരിച്ചു.വള്ളക്കടവ് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉൽഘാടനം ചെയ്തു. പ്രസിഡന്റ് വയലിൽ നാസർ അധ്യക്ഷത വഹിച്ചു. ഉപഹാരം കെ. മുരളീധരൻ എം. പി നൽകി. പാളയം ഇമാം വി. പി ഷുഹൈബ് മൗലവി, ഏകലവ്യ ആശ്രമം മടാതിപാതി സ്വാമി അശ്വതി തിരുനാൾ, ഇടവക വികാരി ഫാദർ റോബിൻസൻ, കെ. എം. ജെ. സി സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, എ. മുഹമ്മദ് കണ്ണ് ഹാജി, സുലൈമാൻ, എച്. ഷമ്ശുദ്ധീൻ, എ. ജി ഫിറോസ്ഖാൻ, എൻ. എം ലത്തീഫ് തുടങ്ങിവർ സംസാരിച്ചു.