സാലഡ് എന്ന രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണാണ് കുക്കുമ്പര്‍. ധാരാളം വെള്ളം അടങ്ങിയ ഒരു ഭക്ഷണമാണിത്. കുക്കുമ്പര്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതിന് കാരണങ്ങളും പലതുണ്ട്. കുക്കുമ്പര്‍ ആന്റി ഇന്‍ഫ്ലമേറ്ററിയാണ്. ശരീരത്തിലെ വ്രണങ്ങളും പഴുപ്പുകളുമെല്ലാം ഉറങ്ങുന്നതിനും തടയുന്നതിനുമുള്ള നല്ലൊരു വഴി. ക്യാന്‍സര്‍ റിസ്‌ക് ഒഴിവാക്കാന്‍ കുക്കുമ്പറിന് സാധിയ്ക്കും. പ്രത്യേകിച്ച് ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ്, യൂട്രസ് ക്യാന്‍സറുകള്‍. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്. ദഹനത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്. ആസിഡ് റിഫ്ലക്‌സ് ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബി.പി കുറയ്ക്കാന്‍ സഹായിക്കും.