പടികാരം, സ്ഫടികക്കാരം, പടികി, ചീനം എന്നൊക്കെ ഇതിനെ അറിയപ്പെടുന്നു.
സിദ്ധവൈദ്യം, ചിന്താർമണി നാട്ടുവൈദ്യം എന്നിവയിൽ വളരെ അധികമായി ഉപയോഗിച്ചു വരുന്നു.
നേപ്പാൾ, പഞ്ചാബ്, ബീഹാർ, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ കാര സത്തുള്ള രസായനങ്ങളെ കൊണ്ടുവന്നു അതിൽ നിന്നും പിരിച്ചെടുക്കുന്ന ഒരു വസ്തുവാണ് ചീനക്കാരം.
ഇതിനു പുളിപ്പും, മധുരവും, കടുപ്പും കലർന്ന രുചിയുണ്ട്.
ഇത് നനവുണ്ടെങ്കിൽ അലിയുന്ന സാധനമാണ്.
ഗുണം:
പല്ലുവേദന
മുറിവുകൾ
രക്തസ്രാവം
കുടൽ പുൺ
കണ്ണുരോഗങ്ങൾ
വായു ശരീരഉഷ്ണം
ദുർമാംസ വളർച്ച
ഗുന്മം തുടങ്ങിയ രോഗങ്ങളെ മാറ്റാൻ കഴിവുണ്ട്.
ഇതിനെ പൊരിച്ചും പൊരിക്കാതെ പച്ചയ്ക്കും ഉപയോഗിക്കാം
- വെട്ടു കൊണ്ട് മുറിവുള്ള സ്ഥലങ്ങളിൽ
ചീനക്കാരം വെള്ളത്തിൽ ലയിപ്പിച്ചു തുണിയിൽ മുക്കി കെട്ടുക, രക്തസ്രാവം മാറും. - പച്ച പടികാരം ഉഴുന്ന് അളവെടുത്ത് കഴിക്കാൻ കൊടുക്കുക, ഛർദിൽ മാറും.
- ചീനക്കാരം പനി നീരിൽ കലക്കി കൊടുക്കുക, ഇരുമൽ മാറും
- പാമ്പ് കടിയേറ്റവർക്ക് 7 ഗ്രാം ചീനക്കാര ഭസ്മം മോരിൽ കലക്കി കൊടുക്കുക.
- തലയിൽ മുറിവുണ്ടായാൽ ഉഴുന്നളവു പടികാരം ശർക്കരയിൽ കുഴച്ചു കൊടുക്കണം.
- കറ്റാർവാഴയുടെ ചാർ എടുക്കുന്നതിനു വേണ്ടി അല്പം പടികാരം പൊടിച്ചു കലക്കുക, ചാർ തെളിഞ്ഞു വരും
- ശുദ്ധമായ /ഭസ്മമാക്കിയ ചീനക്കാരം, നല്ല പനിനീരിൽ കലക്കി അടുത്ത ദിവസം 3 പ്രാവശ്യം തെളിച്ചെടുക്കുക. ഇത് ഐ ഡ്രോപ്പ് ആയി ഉപയോഗിക്കാം.
ചീനക്കാര ഭസ്മം തയ്യാറാക്കൽ
500 ഗ്രാം ശുദ്ധമായ ചീനക്കാരം നന്നായി പൊടിച്ച് ഒരു മൺചട്ടിയിൽ വച്ച് 4 മണിക്കൂർ തീ എരിക്കുക..
അവ പതഞ്ഞു പൊങ്ങി വരും. 4 മണിക്കൂർ കഴിഞ്ഞു അടുത്ത ദിവസം പതുക്കെ മുകളിലുള്ള അശുദ്ധം നീക്കി പൊരിഞ്ഞിരിക്കുന്ന ഭസ്മത്തെ എടുത്ത് അരച്ച് സൂക്ഷിക്കുക. നന്നായി ഭസ്മമായതിനെ കണ്ണ് രോഗത്തിനും ഐ ഡ്രോപ്പ് തയ്യാറാക്കാനും ഉപയോഗിക്കാം..
പടികാര ചെന്ദൂരം
പടികാര ഭസ്മം
പടികാര ലിംഗ തുവർ
തുടങ്ങിയ ധാരാളം മരുന്നുകളിൽ ഇവ ചേരും.
പടികാര ലായനി വൃണം കഴുകാൻ ഉപയോഗിക്കാം.. ഇനിയും 100 ഉപയോഗങ്ങൾ ഉണ്ട്..
ഷേവ് ചെയ്യുമ്പോഴും, കൺദോഷത്തിന് വീട്ടിനു മുമ്പിൽ കെട്ടാനും മാത്രമല്ല ചീനക്കാരം ഉപയോഗിക്കുന്നത്..