മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഗാന്ധിജയന്തി ആഘോഷിച്ചു

0

ഗാന്ധിജയന്തി ആഘോഷിച്ചു.മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ഗാന്ധിജയന്തി ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല അദ്ധ്യക്ഷത വഹിച്ചു.

ഓണ്‍ലൈനില്‍ നടത്തിയ കലാമത്സരങ്ങളുടെ സമ്മാനദാനം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ഗാനരചയിതാവും, ഗായകനുമായ അജയ് വെള്ളരിപ്പണ നിര്‍വ്വഹിച്ചു. സ്കൂളിലേയ്ക്ക് സംഭാവനയായി കാരമൂട് ജനമൈത്രീ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ മഹാത്മജിയുടെ ചിത്രവും, കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഫാനുകളും, ക്ലോക്കുകളും പ്രധാനാധ്യാപികയും, പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എം. ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗം അജയരാജ്, പ്രധാനാധ്യാപിക ലൈലാബീവി, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, എം.പി.റ്റി.എ. പ്രസിഡന്‍റ് മുംതാസ്, സജികുമാര്‍, സുനീര്‍, മഞ്ജു, കാരമൂട് ജനമൈത്രീ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അജയകുമാര്‍, ശ്യാം, ആമിന, മനോജ്‌, നാസ്സർ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടിഎ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം സ്വാഗതവും, പി.ടി.എ. വൈസ് പ്രസിഡന്‍റ് യാസ്മിന്‍ കൃതജ്ഞതയും പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണയജ്ഞവും അടുത്ത ദിവസങ്ങളില്‍ നടക്കും.”

You might also like
Leave A Reply

Your email address will not be published.