ഉദ്ഘാടനചടങ്ങില്‍ സംസാരിച്ച യു.എ.ഇ സാംസ്കാരിക-സഹിഷ്ണുതകാര്യ വകുപ്പ് മന്ത്രിയും മേളയുടെ കമീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് യു.എ.ഇയുടെ ആദ്യ എക്സ്പോ പങ്കാളിത്തം അനുസ്മരിച്ചു. ജപ്പാനിലെ ഒസാകയില്‍ 1970ല്‍ നടന്ന എക്സ്പോയിലാണ് ആദ്യമായി യു.എ.ഇ പങ്കാളിത്തം വഹിച്ചത്.അല്‍ ഐനിലെ അല്‍ ജാഹിലി കോട്ടയുടെ മാതൃകയിലാണ് പവലിയന് ഒരുക്കിയിരുന്നത്. രാഷ്്ട്രം രൂപവത്കരിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്ബ് നടന്ന പങ്കാളിത്തത്തില്‍ നിന്ന് രാജ്യപതാക ഏറ്റവും ഉയരത്തില്‍ എത്തിയ ഈ സാഹചര്യത്തിലേക്ക് വളര്ന്നത്സ്ഥാപക നേതാക്കളുടെ പരസ്പര വിശ്വാസത്തിലൂടെയും സഹകരണത്തിലൂടെയുമാണെന്ന് ശൈഖ് നഹ്യാന് അനുസ്മരിച്ചു.