ലഹരി നിർമാർജന സമിതി മയക്കുമരുന്ന് വ്യാപനം:പ്രതിപക്ഷ നേതാക്കൾക്കും, എംഎൽഎ മാർക്കും നിവേദനം നൽകി

0




മലപ്പുറം: മയക്കുമരുന്ന് കേസുകളിൽ പ്രതികളാക്കുന്നവർക്കെതിരിൽ കർശന നിയമം നിർമ്മിച്ച് നടപ്പിൽ വരുത്തണം എന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ

എല്ലാ നിയമസഭാ സാമാജികർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എംഎൽഎ മാരായ രമേശ് ചെന്നിത്തല, കെ പി എ മജീദ്, ഡൊ,എം കെ മുനീർ, മഞ്ഞളാംകുഴി അലി, ടി സിദ്ദിഖ്, എൻ എ നെല്ലിക്കുന്ന്, പി അബ്ദുൽ ഹമീദ്, പി സി വിഷ്ണുനാഥ്,
ആബിദ് ഹുസൈൻ തങ്ങൾ, പി ഉബൈദുള്ള, ഷാഫി പറമ്പിൽ, എൻ ഷംസുദ്ദീൻ, ടി വി ഇബ്രാഹിം, അഡ്വ, യു എ ലത്തീഫ്, നജീബ് കാന്തപുരം, എം കെ എ അഷ്റഫ് തുടങ്ങിയവർക്കും നിവേദനം നൽകി.


അതിഗുരുതരമായതും കോടികൾ വിലമതിക്കുന്ന വിവിധ തരം മയക്കുമരുന്നുകളാണ് കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും ദിനംപ്രതി പിടിക്കൂടുന്നത്.

കഞ്ചാവുകളാണങ്കിൽ മുൻ കാലങ്ങളിലെ പൊലെ ഗ്രാം കണക്കിലല്ല ഇപ്പോൾ ചാക്ക് കണക്കിനും ലൊഡ് കണക്കിനും ആണ് പിടിക്കപ്പെടുന്നത്.

പിടികൂടുന്ന കുറ്റവാളികൾ രക്ഷപ്പെടുകയും കഞ്ചാവുകൾ പിടിച്ച ഉദ്വോഗസ്തർ തന്നെ മറിച്ചു വിൽക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് നാട്ടിൽ നിലനിൽക്കുന്നത്. ഇതിനെതിരെ കർശന മായ പഴുതടച്ച നിയമം കൊണ്ടുവരാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ഈ വിഷയത്തിൽ അഡിയന്തിര പ്രമേയം കൊണ്ട് വരാനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


എൽഎൻഎസ് സംസ്ഥാന ഭാരവാഹികളായ
കുറുക്കോളി മൊയ്തീൻ എംഎൽഎ, പി.എം.കെ. കാഞ്ഞിയൂർ, ഒ.കെ. കുഞ്ഞികോമു മാസ്റ്റർ, ഇമ്പിച്ചി മമ്മുഹാജി, പരീദ് കരേക്കാട്, പി. പി. എ. അസീസ്, സെയ്ഫുദ്ദീൻ വലിയകത്ത്, ഷാജു തോപ്പിൽ, അഷ്റഫ് കോടിയിൽ എന്നിവർ സംബന്ധിച്ചു.

പിഎംകെ കാഞ്ഞിയൂർ
9745505060

You might also like

Leave A Reply

Your email address will not be published.