ചിത്രം ഡിസംബര്‍ രണ്ടിന് തീയ്യറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയിലുടനീളം പ്രചരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായി ലോകം മുഴുവനുമായി 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ പോകുന്നത്.മോഹന്‍ലാല്‍ എന്ന നടന വിസ്മയം ഒരിക്കല്‍ കൂടി തന്റെ ചിത്രം കൊണ്ട് മലയാള സിനിമയെ ഇന്ത്യന്‍ സിനിമയുടെയും ലോക സിനിമയുടെയും നെറുകയിലേക്ക് കൈപിടിച്ച് നടത്താന്‍ പോകുകയാണ്.ദൃശ്യം, പുലി മുരുകന്‍, ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് കേരളത്തിന് പുറത്തും ഉത്തരേന്ത്യയിലും അതുപോലെ തന്നെ ഓവര്‍സീസ് മാര്‍ക്കറ്റിലും മലയാള സിനിമയ്ക്കു വലിയ വിപണി സാദ്ധ്യതകള്‍ തുറന്നു കൊടുത്തത്. കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം, കേരളത്തിന് പുറത്തു ഇന്ത്യയില്‍ എത്തുന്നത് 1200 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആയിരിക്കും. മലയാളത്തെ കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തുന്നുണ്ട്.റിലീസ് ഡേ തന്നെ ഏകദേശം അമ്ബതുകോടിയുടെ ബിസിനസായിരിക്കും ഈ ചിത്രം നടത്തുക. 12700 ഇല്‍ കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കാന്‍ പോകുന്നത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.