ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും, തമിഴ് ചിത്രങ്ങളും എത്തിയ ശേഷം കുറുപ്പ് ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തു.
ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്.
ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റില്‍ ആണ് ചിത്രം ഒരുക്കിയത്. നാനൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും . ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിന് കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ്.