ആരാധകന് തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് സൂപ്പര്‍താരം റോക്കെന്ന ഡ്വൈന്‍ ജോണ്‍സന്‍
അമേരിക്കന്‍ നേവിയില്‍ ഉദ്യോഗസ്ഥനായ ഓസ്കര്‍ റോഡ്രിഗസിനാണ് ഡ്വൈന്‍ ട്രക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനം ആരാധകര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഓസ്കറിന് ട്രക്ക് സമ്മാനിച്ചത്.പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ വ്യക്തിക്കാണ് ട്രക്ക് സമ്മാനിച്ചതെന്ന് റോക്ക് പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓസ്കറിന് ട്രക്ക് സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. അപ്രതീക്ഷിതമായി ട്രക്ക് ലഭിച്ച സന്തോഷത്തില്‍ വികാരധീനനാകുന്ന ഓസ്കറിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന പോര്‍ഷെ ടൈകാന്‍ നല്‍കാനായിരുന്നു ആലോചന. എന്നാല്‍, പോര്‍ഷെ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്റെ വാഹനം നല്‍കാന്‍ തീരുമാനിച്ചതെന്ന് റോക്ക് പറഞ്ഞു.