ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചിക്കൻ തോരൻ തക്കാളി ചമ്മന്തി

0

തക്കാളി കൊണ്ട്‌ അടിപൊളി ചമ്മന്തി ഉണ്ടാക്കി നോക്കാം.

ചേരുവകൾ


തക്കാളി — 2 എണ്ണം

സവാള — 1 എണ്ണം

ബദാം — 10 എണ്ണം

വെളുത്തുള്ളി — 4 അല്ലി

മഞ്ഞൾ പൊടി — കാൽ ടീസ്പൂൺ

മുളക് പൊടി — 1 ടീസ്പൂൺ

വെള്ളം — കാൽ കപ്പ്

കടുക് — അര ടീസ്പൂൺ

വറ്റൽ മുളക് — 2 എണ്ണം

കറി വേപ്പില – ആവശ്യത്തിന്‌

ശർക്കര – ചെറിയ കഷണം

ഉപ്പ് – ആവശ്യത്തിന്‌

വെളിച്ചെണ്ണ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ചൂടായ വെളിച്ചെണ്ണയിലേക്കു വെളുത്തുള്ളി ,സവാള ,ബദാം എന്നിവ ചേർത്ത് വഴറ്റുക .ഉപ്പു കൂടി ചേർത്താൽ വേഗം വഴന്നു കിട്ടും .വഴന്നു വന്ന സവാളയിലേക്കു മഞ്ഞൾ പൊടി ,മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് തക്കാളി,ഒരു ചെറിയ കഷ്ണം ശർക്കര എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം പാൻ ഒരു മൂടി വെച്ച് അടച്ചു വെക്കുക .ഇനി മൂടി മാറ്റിയ ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യുക .വെള്ളം തിളച്ചു തക്കാളിയുമായി യോജിച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.തക്കാളി മിക്സ് ഒന്ന് തണുത്തു വന്നാൽ മിക്സിയി ഇട്ടു നന്നായി അടിച്ചെടുക്കുക .അടിച്ചെടുത്ത തക്കാളി ചമ്മന്തി ഒരു ബൗളിലേക്കു മാറ്റുക .ഇനി ഒരു ചെറിയ പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് കടുകും വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു തക്കാളി ചമ്മന്തിയിൽ ചേർക്കുക .നമ്മുടെ ഹെൽത്തി ആയ തക്കാളി ചമ്മന്തി തയ്യാർ

You might also like
Leave A Reply

Your email address will not be published.