ഒരിക്കൽ കഴിച്ചാൽ ആരിലും കൊതിയുണർത്തുന്ന ഒരു മധുര പലഹാരമാണ് പഴം നുറുക്ക് . നെയ്യും , പഴവും ശര്‍ക്കരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ വിഭവമാണിത്. അതേപോലെ തന്നെ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കി എടുക്കാന്‍ പറ്റിയ ഒന്ന് കൂടിയാണിത്.
ചേരുവകള്‍
ഏത്തപ്പഴം -3 എണ്ണം
തേങ്ങ -1/2 കപ്പ്
ശര്‍ക്കര -1/2 കപ്പ്
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ
തേങ്ങാപ്പാൽ – 3 ടേബിള്‍ സ്പൂണ്‍ (ഓപ്ഷണൽ)
ഉണ്ടാക്കുന്ന വിധം
ചൂടായ പാനിലേക്ക് നെയ്യൊഴിച്ച് ചെറിയ കനത്തില്‍ നുറുക്കിയെടുത്ത ഏത്തപ്പഴം ചേര്‍ത്ത് ചെറുതായ് ഒന്ന് വറുത്തെടുക്കാം.ഇനി ഇത് പാനില്‍ നിന്നും മാറ്റി, ഇതേ നെയ്യില്‍ തേങ്ങ ചേര്‍ത്ത് ഒരുമിനിറ്റ് വഴറ്റുക.അതിനു ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി യോചിപ്പിക്കുക അതിനു ശേഷം വറുത്ത് വച്ചിരിക്കുന്ന പഴവും ഏലയ്ക്കാ പൊടിയും ചേർക്കുക.ശര്‍ക്കര പാനിയെല്ലാം പഴത്തില്‍ നന്നായി പിടിച്ച് പാനി ഒന്ന് കുറുകി വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാലും കൂടി ചേര്‍ത്ത് യോചിപ്പിച്ചാല്‍ കൊതിയൂറും പഴം നുറുക്ക് റെഡി .