ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഫോറം ഖത്തർ സംഘടിപ്പിച്ച ഏരിഞ്ഞോളി മൂസ പുരസ്ക്കാര ചടങ്ങ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുകയുണ്ടായി,
ചടങ്ങിൽ പ്രശസ്ത ഗാനരചിയതാവായ റഫിക്ക് അഹമ്മദിന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
ചടങ്ങിൽ പ്രശസ്ത ഗാനരചിയതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ക്യാഷ് അവാർഡ് നൽകി പ്രശ്ന സംവിധായകൻ എം.ജയചന്ദ്രൻ പൊന്നാട അണിയിക്കുകയുണ്ടായി.
ചടങ്ങിൽ ഖത്തറിലെ പ്രമുഖ കാലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യാവസായിയുമായ ഇസാഅലി, ഡോ.അബ്ദുൾ സമദ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
സംഗീതകാലാ മേഖലയിൽ നിന്നുള്ള പ്രമുഖരായ വിദ്യാധരൻ മാസ്റ്റർ, രമേശ് നാരയണൻ, എരഞ്ഞോളി മൂസയുടെ മകൻ കവിയും ഗാനരചയിതാവുമായ കനേഷ് പുനൂർ, കോഴിക്കോട് അബുബേക്കർ, മുരളിധനർ ഇരിഞ്ഞാലക്കുട, വിജയൻ അരങ്ങോത്ത്, ഒ.എം.കരുവാരകുണ്ട്, ബാപ്പു വെളളിപ്പറമ്പ് എന്നീ പ്രമുഖർ സംസാരിച്ചു.
സാംസ്കാരിക രാഷ്ട്രീയ രംഗത്ത നിരവധി പേർ പങ്കെടുത്തു. രമേശ് നാരയണന്റെ മകൾ ഗായികയുമായ മധുശ്രീ ഗാനം ആലപിച്ചു.