കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0

മഴതുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്.ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.കടുത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. സ്‌കുളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ആണ് നടപടിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.