മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമായി.

കാരമൂട് ആല്‍ഫാ ക്ലേയ്സ് എം.ഡി. എ.എം. അഷ്റഫ് നിര്‍മ്മിച്ചു നല്‍കിയ കുഴല്‍ക്കിണര്‍ വി. ശശി എം.എല്‍.എ. സ്കൂളിന് സമര്‍പ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്കൂളിന്‍റെ സ്നേഹാദരവ് വി. ശശി എം.എല്‍.എ.യില്‍ നിന്നും മുഖ്യാതിഥി എ.എം. അഷ്റഫ് ഏറ്റുവാങ്ങി.

മികച്ച പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപിക സാഹിറാ ബീവി യെയും, ആല്‍ഫാ ക്ലേയ്സ് പ്രതിനിധി പോള്‍ ആന്‍റണിയെയും ചടങ്ങില്‍ ആദരിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരളീധരന്‍, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍, വാര്‍ഡ് അംഗങ്ങളായ ഖുറൈഷാബീവി, അജയ് രാജ്, പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് മംഗലപുരം ഷാഫി, പ്രധാനാധ്യാപിക സാഹിറാ ബീവി, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, വൈസ് ചെയര്‍മാന്‍ സുരേഷ് കുമാര്‍, കാരമൂട് ജനമൈത്രീ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ മനോജ്, ശ്യാം, രാധിക, നാസ്സര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം സ്വാഗതവും, വൈസ് പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.