ഗ്രൂപ്പ് ഘട്ടത്തിലെ പ്ലേഓഫില്‍ ഇറ്റലി, പോര്‍ച്ചുഗല്‍ ടീമുകളില്‍ ഒന്നുമാത്രമേ ഉണ്ടാകൂ എന്നുറപ്പായി.പ്ലേ ഓഫില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പിലെത്തിയതാണ് വിനയായത്. ഗ്രൂപ്പ് ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടേണ്ടിവരുമെന്ന നിലയ്‌ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജയിക്കുന്ന ഒരു ടീം മാത്രമാണ് ലോകകപ്പിലേക്ക് യോഗ്യത നേടുകയുള്ളു. 36 വയസ്സിലെത്തി നില്‍ക്കുന്ന ക്രിസ്റ്റ്യാനോയ്‌ക്ക് ഇത്തവണ യോഗ്യത നേടാനായില്ലെങ്കില്‍ ഇനിയൊരു ലോകകപ്പ് വേദി പ്രതീക്ഷിക്കാനുമാകില്ല.പ്ലേ ഓഫില്‍ പോര്‍ച്ചുഗല്‍ തുര്‍ക്കിയേയും ഇറ്റലി നോര്‍ത്ത് മാസിഡോണിയയേയും നേരിടും. പോര്‍ച്ചുഗലിനെതിരെ പ്ലേ ഓഫ് കളിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതി യില്ലെന്ന് ഇറ്റലിയുടെ പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനി പറഞ്ഞു. യോഗ്യതാ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായതാണ് ഇറ്റലിക്ക് വിനയായത്. പോര്‍ച്ചുഗല്‍ സെര്‍ബിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പ്ലേ ഓഫ് കളിക്കേണ്ട സ്ഥിതിയില്‍ എത്തിച്ചത്.