ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന പഴമാണ് മക്കോട്ടദേവ. നിരവധി ഗുണങ്ങളാണ് മക്കോട്ടദേവ എന്ന പഴത്തിനുള്ളതെന്നു ശാസ്ത്രലോകം പറയുന്നു. മക്കോട്ടദേവ വാക്കിനര്‍ഥം ഗോഡ്‌സ് ക്രൗണ്‍ എന്നാണ്.പ്രമേഹം, ട്യൂമര്‍ എന്നിവര്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കാനും ഈ പഴത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാനും ലിവര്‍ സീറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക്കാസിഡിന്റെ നില ശരിയായി കാക്കാനും മക്കോട്ടയ്ക്ക് കഴിയും. വാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്ന, വയറിളക്കം, അലര്‍ജി മൂലമുള്ള ചൊറിച്ചില്‍, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴമാണിത്. ഇത് പഴുത്തു കഴിഞ്ഞാല്‍ നേരിട്ട് കഴിക്കാറില്ല. ഇതു സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. നന്നായി മൂത്ത പഴങ്ങള്‍ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്‌കരിച്ച് സൂക്ഷിച്ചുവെച്ചുപയോഗിക്കുന്നു.