തിരു :നാഷണൽ കൌൺസിൽ ഫോർ ടെക്നോളജിയും, കവടിയാർ ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി സ്മാർട്ട് ഫോൺ, ലാപ് ടോപ്, ഐഫോൺ, ഐപാഡ് എന്നിവയുടെ ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ചിപ്പ് ലെവൽ റിപ്പയെറിങ് കോഴ്സ് എം. ഡി, ജമീൽ യൂസഫിന്റെ അധ്യക്ഷതയിൽ മുൻ ഡെപ്യൂട്ടി മേയറും വഴുതക്കാട് കൌൺസിലറുമായ അഡ്വ. രാഖി രവികുമാർ ഉത്ഘാടനം ചെയ്തു.
അനസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, തെക്കൻസ്റ്റാർ ബാദുഷ, ഷാക്കിർ പേരാമ്പ്രാ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിനം നടന്ന സെമിനാർ കവടിയാർ കൌൺസിലർ എസ്. സതികുമാരി ഉത്ഘാടനം ചെയ്തു. ജമീൽ യൂസുഫ് അധ്യക്ഷതയും, കരിയർ മാസ്റ്റർ സത്താർ ശ്രീകാര്യം മുഖ്യപ്രഭാഷണവും നടത്തി. പനച്ചമൂട് ഷാജഹാൻ, ചുള്ളിമാനൂർ ഷൈല ബീഗം, കിക്കി രാഗേഷ് എന്നിവർ പ്രസംഗിച്ചു. ഷാക്കിർ സാറിനെ മെമെന്റോ നൽകി ആദരിച്ചു.