വാഗൺ ട്രാജഡിയുടെ ഓർമ്മകൾ പുതുക്കാൻ ഇന്ദ്രജാലവുമായി ഹാരിസ് താഹ

0

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട പ്രധാനപ്പെട്ട ഒരേടായവാഗൺ ട്രാജഡിയുടെ നൂറാമത് വാർഷികത്തോടനു ബന്ധിച്ച് 100 കേന്ദ്രങ്ങളിൽ വാഗൺ ട്രാജഡി സ്മൃതി മാജിക് നടത്തുമെന്ന് ഹാരിസ് താഹ അറിയിച്ചു. പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നവംബർ20 ആം തീയതി രാവിലെ സെക്രട്ടറിയേറ്റ് മുതൽ വർക്കല വരെ ഹാരിസ് താഹ കണ്ണുകൾ കെട്ടികൊണ്ടു മോട്ടോർ സൈക്കിൾ ഓടിക്കും. വാഗൺ ട്രാജഡി സ്‌മൃതി യാത്ര എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. നൂറ് പ്രോഗ്രാമുകളുടെ ഉൽഘാടനം ശ്രീ വി കെ പ്രശാന്ത് എം എൽ എ നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്ക് വർക്കലയിൽ അഡ്വ വി ജോയ് എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, dysp നിയാസ്, സി ഐ പ്രശാന്ത് എന്നിവർ പങ്കെടുക്കും. അഭിവാദനങ്ങളോടെ, സബീൻ വർക്കല കൺവീനർ സ്വാഗതസംഘം

You might also like
Leave A Reply

Your email address will not be published.