സുൽത്താൻ വാരിയൻ കുന്നൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് ദിശ നിർണ്ണയിച്ച പോരാളിയായിരുന്നുവെന്നും പുതിയ ഇന്ത്യൻ ചരിത്ര നിർമ്മിതിയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരായ ശക്തമായ പ്രതിരോധം തീർക്കുകയാണ് ഈ പുസ്തകം എന്നും ഇ കെ ദിനേശൻ പറഞ്ഞു. സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകം ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിൽ നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സിനിമ സംവിധായകൻ സകരിയ പുസ്തകം പ്രകാശനം ചെയ്തു.
ചരിത്ര യഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടാൻ വിട്ടു കൊടുക്കുന്നത് ആർജ്ജവമുള്ള ഒരു ജനതക്ക് സാധ്യമല്ല എന്ന് രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു.
അൻവർ നഹ, ലുക്മാൻ, കെ, അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.