സ്ത്രീധനത്തിനായ കരുതിയ തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കാന്‍ പിതാവിനോട് അഭ്യര്‍ത്ഥിച്ച്‌ യുവതി

0

മകളുടെ ആഗ്രഹ പ്രകാരം പിതാവ് ദാനം ചെയ്തതാകട്ടെ 75 ലക്ഷം രൂപ. രാജസ്ഥാനില്‍നിന്നാണ് ഈ വാര്‍ത്ത.ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിങ് കാനോഡിന്റെ മകള്‍ അഞ്ജലി കന്‍വറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഈ നല്ല തീരുമാനം കൈക്കൊണ്ടത്. നവംബര്‍ 21-നായിരുന്നു പ്രവീണ്‍ സിങ്ങുമായുള്ള അഞ്ജലിയുടെ വിവാഹം.അഞ്ജലിയുടെയും പിതാവിന്റെയും നല്ല തീരുമാനത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിന്റെ പത്രവാര്‍ത്തയും പലരും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.