ദുബൈ : കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ: ഡോക്ടർ കെ കെ ഗീതാകുമാരിയാണ് അൻസാർ കൊയിലാണ്ടിയുടെ ജീവിതത്തെ പുസ്തക താളുകളിലേക്ക് പകർത്തുന്നത്.

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താന്റെ ജീവിത ചരിത്രം പുസ്തക താളുകളിലേക്ക് എഴുതിയ എഴുത്തുകാരിയും കൂടിയാണ് പ്രൊ.ഡോക്ടർ കെ കെ ഗീതാകുമാരി.
അജ്മാനിൽ നടന്ന പ്രൗഢമായ പരിപാടിയിൽ അഷ്‌റഫ് താമരശ്ശേരി, ഡോ. ഇ പി ജോൺസൺ, ഇ വൈ സുധീർ, ശരീഫ് തറയിൽ, അസീസ് കറുകപ്പുത്തൂർ, ബഷീർ ബെല്ലോ, നിസാം പാലുവായ്, ജോസഫ് ഇരിങ്ങാലക്കുട, ഷാജി പുഷ്പാങ്കതൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു ഡോ.ഗീതകുമാരി അൻസാർ കൊയിലാണ്ടിയുടെ ജീവിതം പുസ്തകം ആക്കുന്ന പ്രഖ്യാപനം നടത്തിയത്.

അടുത്ത വർഷം ഷാർജ പുസ്തക മേളയിൽ പുറത്തു ഇറക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസലോകത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ സുപരിചിതനായ അൻസാർ
യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിപാടികളിൽ മികച്ച സേവനങ്ങൾ നൽകിയതിന് നിരവധി അംഗീകാരങ്ങൾ തേടി എത്തിയിട്ടുണ്ട് .
റാസൽ ഖൈമ ഭരണാധികാരിയുടെ കൈകളിൽ നിന്നും നേരിട്ട് അംഗീകാരം ഏറ്റുവാങ്ങിയ മലയാളിയും കൂടിയാണ് അൻസാർ കൊയിലാണ്ടി.
കൂടാതെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുഎഇ യിലും കേരളത്തിലും നിരവധി കലാ വിരുന്നുകൾ സംഘടിപ്പിക്കാറുണ്ട് .
യുഎഇയിൽ നടന്ന ജിസിസി വാരാചരണം മികവുറ്റതാക്കിയതിനു രണ്ടു തവണയുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ എക്സലൻസ് അവാർ ഡ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . വിവിധ മേഖലയിൽ ഉന്നത സേവനങ്ങൾ കാഴ്ചവെച്ചതിനു പ്രവാസി ഭാരതി പ്ര തിഭാ രത്ന പുരസ്കാരം , മുസിഫ് പ്രവാസി ഹർഷ ടാലന്റ് പുരസ്കാരം , സ്വാതി തിരുന്നാൾ മഹാരാജാ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അൻസാർ കൊയിലാണ്ടി യെ തേടിയെത്തിയിട്ടുണ്ട്. ഇത്രയും വലിയൊരു എഴുത്തുകാരി തന്റെ ജീവിതം പുസ്തകം ആക്കുന്നതിന്റെ സന്തോഷത്തിലാണ് അൻസാറും കുടുംബവും. റുബീനയാണ് ഭാര്യ. മക്കൾ സഹൽ അൻസാർ , ഹന്ന അൻസാർ , സഫ അൻസാർ.