‘മണി ഹൈസ്റ്റ്’ അവസാനിച്ചാലുടന്‍ ‘ബെര്‍ലിന്‍’എത്തുന്നു

0

നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും.മണി ഹൈസ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷമായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പുതിയ സീരിസിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുക. അതേസമയം, ഡിസംബര്‍ 3 ന് മണി ഹൈസ്റ്റ് സീസണ്‍ അഞ്ച് അവസാന എപ്പിസോഡുകള്‍ റിലീസ് ചെയ്തും . 2020 ഏപ്രിലിലാണ് മണി ഹൈസ്റ്റിന്റെ നാലാം പാര്‍ട്ട് എത്തിയത് .നാലാം പാര്‍ട്ട് കഥയിലെ വഴിത്തിരിവായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നിര്‍ത്തി വെച്ച സീരിസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തുവന്നത്. അതിന്റെ അവസാന പാര്‍ട്ടിലെ ആദ്യ വോള്യം 2021 സെപ്റ്റംബര്‍ 3ന് റിലീസ് ചെയ്തത്.എന്നാല്‍,ഡിസംബര്‍ 3ന് നെറ്റ്ഫ്‌ലിക്‌സ് റീലിസ് ചെയ്യുന്ന അവസാന വോള്യത്തിലും 5 എപ്പിസോഡുകളുണ്ടാവും. സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, പോളണ്ട്, എന്നീ രാജ്യങ്ങളിലായി ഇരുവോള്യങ്ങളുടെയും ചിത്രീകരണം ഒന്നിച്ചാണ് നടത്തിയത്.

You might also like
Leave A Reply

Your email address will not be published.