അറബിക്കടലിന്‍റെ സിംഹം’ സമ്മിശ്ര പ്രതികരണങ്ങളോടെ തിയറ്ററുകളില്‍.ആദ്യ ദിനത്തില്‍ 592 സ്ക്രീനുകളില്‍ നിന്ന് 3251 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ഒരു റെക്കോഡാണ്. ചിത്രം പ്രതീക്ഷിച്ചനിലവാരത്തിലേക്ക് എത്തിയില്ലെന്ന് ഫാന്‍സ് ഷോകള്‍ക്ക് പിന്നാലെ വന്ന അഭിപ്രായങ്ങള്‍ രണ്ടാം ദിനത്തിലെ ബുക്കിംഗിനെയും ഷോകളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. ആദ്യ ദിനത്തില്‍ പല സ്ക്രീനുകളിലും എക്‍സ്ട്രാ ഷോകളാണ് കളിച്ചത്. ഇന്ന് പുതിയ റിലീസ് ഉണ്ട് എന്നതിനൊപ്പം നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങള്‍ക്കു കൂടി ഷോകള്‍ ലഭിക്കും.5.5-6.5 കോടി രൂപയുടെ കളക്ഷന്‍ ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിന് പുറമേ യുഎഇ- ജിസിസി സര്‍ക്യൂട്ടുകളിലും മികച്ച പ്രകടനമാണ് ചിത്രം ആദ്യ ദിനത്തില്‍ കാഴ്ച വെച്ചത്. മറ്റ് വിദേശ സെന്‍ററുകളിലും നല്ല റിലീസ് ലഭിച്ചു. എന്നാല്‍, തെലുങ്ക്-തമിഴ് ചിത്രം അഖണ്ഡയുടെ റിലീസ് മറ്റ് സെന്‍ററുകളില്‍ മരക്കാരെ ബാധിച്ചു. മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിരാശജനകമായ പ്രകടനമാണ് മരക്കാര്‍ കാഴ്ചവെക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുള്ള വിവരം.യുഎഇ-ജിസിസി സര്‍ക്യൂട്ടില്‍ 159 ലൊക്കേഷനുകളിലാണ് ചിത്രം ഇറങ്ങിയത്. മറ്റു ഭാഷാ വേര്‍ഷനുകള്‍ ഉള്‍പ്പടെയാണിത്. ഒരു മോളിവുഡ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഗള്‍ഫ് റിലീസാണിത്. രാഹുല്‍ രാജാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ഉള്ളത്.