അദ്ദേഹം മാതാപിതാക്കള്‍ക്കായി വാങ്ങിയ ബ്യൂണസ് അയേഴ്സിലുള്ള വില്ല, രണ്ട് ബി.എം.ഡബ്ല്യുകാറുകള് എന്നിവയൊന്നും ദി ഓഷന്‍ 10 എന്ന പേരില്‍ നടത്തിയ ലേലത്തില്‍ വാങ്ങാന്‍ ആളുകളില്ലാതെ ’അണ്‍സോള്‍ഡായി”. ഞായറാഴ്ച രാവിലെ 11മുതല്‍ ഓണ്‍ലൈനായാണ് ലേലം നടത്തിയത്. തെക്കേ അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ദുബായ്,ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളില്‍ നിന്നായി 1500ല്‍ അധികം പേര് ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ലേലം നടത്തിയ കമ്ബനി അറിയിച്ചു. മറഡോണ ഉപയോഗിച്ച 90 ഓളം വസ്തുക്കളാണ് ലേലത്തില്‍ വച്ചത്. ആകെ 26,000 ഡോളറാണ് (19 ലക്ഷത്തി 71 ആയിരത്തോളം രൂപ) ലേലത്തിലൂടെ ലഭിച്ചത്. എന്നാല്‍ 1.4 മില്യണ്‍ ഡോളര്‍ (10 കോടി 61 ലക്ഷം രൂപ) വിലമതിക്കുന്ന വസ്തുക്കള്‍ വാങ്ങാന്‍ ആരും ഉണ്ടായിരുിന്നില്ല. മറഡോണയുടെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കോടതിയാണ് ലേലം നടത്താന്‍ ഉത്തരവിട്ടത്. വില്ക്കാന് പറ്റാത്ത സാധനങ്ങളുടെ കാര്യത്തില്‍ കോടതിയാകും തീരുമാനം എടുക്കുക.