കെ-റെയില്‍ വിഷയത്തില്‍ കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ഒന്നിച്ച് ഒപ്പിട്ടിട്ടും തരൂര്‍ ഒപ്പിടാത്തതും മുഖ്യമന്ത്രി പിണറായി വിജയനെ വികസനകാര്യത്തില്‍ പുകഴ്ത്തിപ്പറഞ്ഞതും കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു.എന്നാല്‍ തരൂരിനെതിരേ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനമൊന്നും തുടക്കത്തില്‍ ഉണ്ടായില്ല. കെ.പി.സിസി. പ്രസിഡന്റ് സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മിതത്വം പാലിച്ചാണ് സംസാരിച്ചത്. എന്നാല്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തുടന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും വിഷയത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.