ഷവറിന് കീഴില്‍ നിന്ന് കുളിക്കുമ്ബോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.ചൂടുവെള്ളത്തില്‍ കുളിക്കുമ്ബോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മം കൂടുതല്‍ വരണ്ട് പോകാനുള്ള സാധ്യത കൂടുതലാണ്.ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം ഷവറിന് കീഴില്‍ നില്‍ക്കരുത്.ഷവറിന് കീഴില്‍ നില്‍ക്കുമ്ബോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്ബോള്‍ വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് ചര്‍മ്മത്തിനെ കൂടുതല്‍ വരണ്ടതാക്കുകയും മറ്റ് ചര്‍മ്മപ്രശ്നങ്ങള്‍ക്കും കാരണമാകും.