അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയേക്കും
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് കാരണമാണ് ഭരണകൂടങ്ങളുടെ ഈ തീരുമാനം.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ കോവിഡ് ആപ്പ് വഴി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍, കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും ആരോഗ്യ മന്ത്രാലയം ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി.