വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനപ്രകാരം കണ്ടെത്തിയിരിക്കുന്നത്.65 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. തിളപ്പിച്ചശേഷം ഒരു 4 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.സ്ഥിരം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അന്നനാള കാന്‍സര്‍ ബാധിതരുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.