ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്റര്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ആരംഭിച്ചു

0

ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ മെമ്പർഷിപ് ക്യാമ്പയിൻ പ്രവർത്തന ഉൽഘാടനം നിംസ് മെഡിസിറ്റി എം.ഡിയും ഐ എ എഫ് സി വൈസ് ചെയർമാനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാൻസിലറുമായ ഡോ.എം.എസ് ഫൈസൽ ഖാൻ മുഹമ്മദ് ബഷീർ ബാബുവിൽ നിന്നും സ്വീകരിച്ചു നിർവഹിക്കുന്നു ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്‍ഡോ – അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ പുതു വര്‍ഷത്തെ മെമ്പര്‍ഷിപ് ക്യാമ്പയിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിംസ് മെഡിസിറ്റി എം.ഡിയും ഐ എ എഫ് സി വൈസ് ചെയര്‍മാനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാൻസിലറുമായ ഡോ.എം.എസ് ഫൈസല്‍ ഖാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സെന്റര്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു അധ്യക്ഷത വഹിച്ചു. ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്റസ്റിന്റെ മുഖ്യ രക്ഷാധികാരികളാണ് പത്മശ്രീ ഡോ.എം.എ യൂസഫലിയും , പത്മശ്രീ ഡോ. ബി.രവിപിള്ളയും , ജെ.കെ മേനോനും. ഐ.എ.എഫ്.സിയുടെ മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ എല്ലാ വിധ ആശംസകളും നേര്‍ന്നു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് കോസ്‌മോ പൊളിറ്റിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്ടിടുഷന്‍സ് ചെയര്‍മാനും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.വിജയകുമാറും , പോണ്ടിച്ചേരിയില്‍ നടന്ന ചടങ്ങില്‍ അഷറഫ് കൈപ്പറമ്പിലും , ദുബൈയില്‍ നടന്ന ചടങ്ങില്‍ കരീം വെങ്കിടങ്ങും ,ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് അക്കോര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പിയുമായ ജഗത്രക്ഷന്‍, ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സമീ-സബിന്‍സ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് മജീദും , കുവൈറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് എസ്.അമീറുദ്ധീന്‍ ലബ്ബയും,ബഹ്റൈനില്‍ അനാരത്ത് അമ്മദ് ഹാജിയും ഉല്‍ഘാടനങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. ജനുവരി 10 മുതല്‍ തുടങ്ങി 30 ന് അവസാനിക്കുന്ന പ്രചാരണ പ്രവത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കമിട്ടത്.

You might also like
Leave A Reply

Your email address will not be published.