ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

0

പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.മാത്രമല്ല ഉറക്കം ഉണര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല.പോഷക സമ്ബുഷ്ടമായിരിക്കണം പ്രഭാത ഭക്ഷണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും രാവിലെ നല്ലതുപോലെ കഴിക്കുന്നത് നല്ലതാണ്.

You might also like
Leave A Reply

Your email address will not be published.